ആലപ്പുഴ : ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇഡ്രോപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ edrop.gov.in എന്ന പോർട്ടൽ ഉപയോഗിച്ച് നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് അതിൽ സൂചിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ 29, 30 തിയതികളില്‍ പരിശീലനത്തിന് ഹാജരാകണം. ഉത്തരവുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും ജില്ലാ വരണാധികാരി കൂടിയായ കളക്ടർ അറിയിച്ചു.
You might also like
Comments are closed.