തൃശ്ശൂര്‍ : കൊവിഡ് ബാധിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മരിച്ചു. തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാൾ . ജീവപര്യന്തം തടവിന് വിധിച്ചിരുന്ന എറണാംകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന് ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. 76 വയസായിരുന്നു.
നവംബര്‍ 18 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ചു മാറ്റിയിരുന്നു.
Comments are closed.