Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സൗദിയില്‍ കൊവിഡ് രോഗമുക്തി നിരക്ക് 96.89 ശതമാനമായി ഉയര്‍ന്നു; ഇന്ന് 302 പേർക്ക് കൂടി രോഗബാധ 

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 കൊവിഡ് രോഗികള്‍ രോഗ മുക്തരായി . 17 രോഗികള്‍ മരണപ്പെടുകയും 302 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ആരോഗ്യ മന്ത്രാലയം അറിയിച്ചു‌.

നിലവില്‍ 5,212 രോഗികളാണ് രാജ്യത്ത് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 698 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 96.89 ശതമാനമായി ഉയര്‍ന്നു.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,857 ആയും വൈറസ് ബാധിതര്‍ 356,691 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 407 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 345,622 ആയും വർധിച്ചു .

You might also like

Comments are closed.