തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു . എന്‍ഫോഴ്സ്മെന്റ് ഡയറക്ടേററ്റിന് മുന്നില്‍ ഹാജരാകാന്‍ ഇരിക്കെയാണ് കോവിഡാനന്തരചികിത്സയ്ക്കായി രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫിസിയോ തെറാപ്പിയും വിശ്രമവും വേണമെന്ന് ഡോക്ടര്‍ അറിയിച്ചു . ബുധനാഴ്ചയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . തുടര്‍ന്ന് സിടി സ്കാനിങിന് വിധേയനാക്കിയിരുന്നു.
ശ്വാസകോശത്തിന് ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു . പ്രമേഹമുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് കിടത്തി ചികിത്സിച്ചത് . ഇഡിയ്ക്ക് മുന്പില് ഹാജരാകാതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു . ഇതിന് പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് .
Comments are closed.