Times Kerala

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്.!!

 
കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്.!!

ബേഗൂർ : കേരള കർണാടക അതിർത്തി പ്രദേശത്ത് ബൈക്കിന് നേരെ കാട്ടാന ആക്രമണത്തിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ബേഗൂർ ചേമ്പ് കൊല്ലിക്ക് സമീപത്താണ് യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ആന കുത്തിമറിച്ചത്. ബേഗൂർ കോളനിയിലെ ട്രൈബൽ പ്രമോട്ടർ സിന്ധുവിന്റെ സ്‌കൂട്ടിയാണ് കാട്ടാന തട്ടിയത്. തോൽപെട്ടിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ കാർ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സിന്ധു സമീപത്തേക്ക് എത്തുകയായിരുന്നു. ക്യാമറയുടെ ഫ്ലാഷ് വെളിച്ചം തട്ടിയപ്പോൾ കാർ തട്ടാൻ ഓടി വരുന്ന സമയത്ത് സ്കൂട്ടി കുത്തിമറിക്കുകയായിരുന്നു. തുടർന്ന് നിസാര പരിക്കുകളോടെ സിന്ധുവിനെ വനം വകുപ്പ് ആശുപത്രിയിൽ എത്തിച്ചു

Related Topics

Share this story