Times Kerala

19കാരിയായ മരുമകളെ ക്രൂരമായി തല്ലിച്ചതച്ചു ഭർതൃപിതാവ്; പ്രതിക്ക് അഞ്ചു ഭാര്യമാരെന്ന് പോലീസ്

 

ബെംഗളൂരു: മരുമകളെ ക്രൂരമായി തല്ലിച്ചതച്ചു ഭര്‍തൃപിതാവ്. ബെംഗളൂരുവിലെ പീന്യ എന്ന സ്ഥലത്താണ് സംഭവം. 19 വയസുകാരിയാണ് ഭർതൃപിതാവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. അതേസമയം, പ്രതി 5 ഭാര്യമാരുള്ളയാളാണെന്നാണ് റിപ്പോർട്ട്. തന്റെ ഭാര്യയെ പിതാവ് മർദിച്ചതായി പ്രതിയുടെ മകൻ പുനീത് തന്നെയാണ് പൊലീസിന് പരാതി നൽകിയത്.രാജണ്ണ എന്ന 60–കാരനാണ്കുടുംബ പ്രശ്നങ്ങളുടെ പേരിൽ സുപ്രിയ എന്ന മരുമകളെ ക്രൂരമായി ഉപദ്രവിച്ചത്. വടി ഉപയോഗിച്ച് സുപ്രിയയുടെ തലയിലും കൈകാലുകളിലും അടിക്കുകയായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പുനീതിന്റെ പരാതി. മാത്രമല്ല രാജണ്ണയുടെ ആദ്യഭാര്യയിലെ മകൻ രവി രാധയെ ഹെൽമറ്റുകൊണ്ട് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് രാജണ്ണയെയും രവിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ അമ്മയടക്കം 60–കാരനായ രാജണ്ണയ്ക്ക് 5 ഭാര്യമാരുണ്ടെന്ന് പുനീത് വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.

Related Topics

Share this story