Times Kerala

അരിലോറിയില്‍ കടത്തിയത് കിലോ ക‍ഞ്ചാവ്; കൊല്ലം സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

 
അരിലോറിയില്‍ കടത്തിയത് കിലോ ക‍ഞ്ചാവ്; കൊല്ലം സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ

തൃശൂര്‍: അരിലോറിയില്‍ കടത്തിയ പതിനഞ്ചു കിലോ ക‍ഞ്ചാവ് പൊലീസ് പിടികൂടി. കൊരട്ടി ദേശീയപാതയിലാണ് സംഭവം. കൊല്ലം സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂര്‍ റൂറല്‍ എസ്.പി.: ആര്‍.വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെ തടുർന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.ചാലക്കുടി ‍ഡിവൈ.എസ്.പി.: സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story