Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവ നേതാവിനെ സിപിഎം പുറത്താക്കി

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഭാരവാഹിയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ യുവാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി .  കൂമ്പന്‍മല ബ്രാഞ്ച് അംഗമായ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു നീക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി കെകെ. ജയചന്ദ്രന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത് . പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ, വാഹനത്തില്‍ വീട്ടിലെത്തിയ ഇയാള്‍ പീഡിപ്പിച്ചെന്നാണ് ആരോപണം . വീട്ടുകാരെ കണ്ടതോടെ വാഹനവും മൊബൈല്‍ ഫോണും ഉപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു.

നെടുങ്കണ്ടം പൊലീസെത്തി വാഹനവും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെമൊഴി രേഖപ്പെടുത്തി .

You might also like

Comments are closed.