കോഴിക്കോട് : പാലുത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലെത്തിയെന്ന് മന്ത്രി കെ.രാജു . രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഡിസംബറോടെ കേരളത്തിലാവശ്യമായ പാല് ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന അവസ്ഥയാകും . ഇതു വഴി കുര്യന് സ്വപ്നം കണ്ട സ്വയംപര്യാപ്തതയിലേക്ക് കേരളം കാലെടുത്തുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പാലുത്പാദനം ഗണ്യമായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് പാല് ഇറക്കുമതി ചെയ്യേണ്ട ആവശ്യം ഇനിയുണ്ടാകില്ല. മലബാര്‍ മേഖലയില്‍ ആവശ്യത്തില്‍ കൂടുതല്‍ പാലുത്പാദനം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ അധികമുള്ള പാല് പാല്‍പ്പൊടിയാക്കാനായി പൊതുമേഖലയില്‍ കമ്ബനി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
മില്‍മ മലബാര്‍ യൂണിയന്റെ കീഴിലായിരിക്കും ഈ സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ ഗാരണ്ടിയോടെയാകും സ്ഥാപനം തുടങ്ങുന്നത്. നബാര്‍ഡിന്റെ സാമ്ബത്തിക സഹായം, അംഗീകാരം എന്നിവ തയാറായിക്കഴിഞ്ഞു. സാങ്കേതിക സഹായമടക്കമുള്ളവ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ യൂണിയന് ആസ്ഥാനത്ത് ഡോ. കുര്യന്റെ അര്‍ധകായ പ്രതിമ അവര്‍ അനാച്ഛാദനം ചെയ്തു.
Comments are closed.