Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്;അന്താരാഷ്ട്ര വിമാനസർവീസ് ഡിസംബർ 31 വരെ ഉണ്ടാവില്ല

ന്യൂഡൽഹി : മുൻ സമയക്രമം പാലിച്ചുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബർ 31 വരെ ഉണ്ടായിരിക്കുന്നതല്ല . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23-നാണ് അന്താരാഷ്ട്ര സർവീസുകൾ നിർത്തിയത് . എന്നാൽ, ചരക്കുവിമാനങ്ങളുടെ സർവീസ് തുടരുമെന്ന് ഡി.ജി.സി.എ. അറിയിച്ചു .

പതിവു യാത്രാസർവീസുകൾ ഉണ്ടാവില്ലെങ്കിലും വന്ദേഭാരത് മിഷൻ പ്രകാരവും ചില രാജ്യങ്ങളുമായി ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലും ഉള്ള ‘എയർ ബബിൾ’ സർവീസുകൾ ഉണ്ടായിരിക്കും .

You might also like

Comments are closed.