Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ദുരിതാശ്വാസക്യാമ്പിൽ നിന്ന് വസ്ത്രമെടുക്കാൻ വീട്ടിലേക്ക് പോയ16കാരൻ ബൈക്കപകടത്തിൽ മരിച്ചു

ചെന്നൈ :തമിഴ്നാട്ടിൽ നിവാർ ചുഴലിക്കാറ്റിനെത്തുടർന്ന് ദുരിതാശ്വാസക്യാമ്പിൽ കഴിയവേ മാതാപിതാക്കൾക്ക് ഉടുവസ്ത്രമെടുക്കാൻ വീട്ടിലേക്ക് പോയ പതിനാറുകാരൻ ബൈക്കപകടത്തിൽ ദാരുണമായി മരിച്ചു. നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനടുത്ത് കഴിഞ്ഞദിവസമായിരുന്നു അപകടം നടന്നത് .

വാനവൻമഹാദേവി ഗ്രാമത്തിൽ താമസിക്കുന്ന പുണ്യകുമാറാണ് മരിച്ചത് . പ്ലസ്‌വൺ വിദ്യാർഥിയായിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഗ്രാമത്തിലുള്ളവരെ അടുത്തുള്ള വെള്ളപ്പള്ളം ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.  കഴിഞ്ഞദിവസം വൈകീട്ട് മാതാപിതാക്കൾക്ക് മാറ്റിയുടുക്കാനുള്ള വസ്ത്രം എടുക്കുന്നതിനായി പുണ്യകുമാർ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു . യാത്രാമധ്യേ വീശിയടിച്ച കാറ്റിൽ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വൈദ്യുതത്തൂണിൽ ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ പുണ്യകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു . സുഹൃത്ത് ഗുരുതരമായ പരിക്കുകളോടെ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .

You might also like

Comments are closed.