Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി :  കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നത് വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍.

“സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല . വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും . കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല”, ആരോഗ്യമന്ത്രി പറഞ്ഞു.

61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത് . ഇതില്‍ 5000 ത്തിലധികം കേസുകള്‍ കോവിഡ് പോസിറ്റീവായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ് നിലവില്‍ ഡല്‍ഹിയില്‍.

You might also like

Comments are closed.