Times Kerala

10 വയസുകാരിയെ 62 കാരനായ ക്ഷേത്ര പൂജാരി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

 
10 വയസുകാരിയെ 62 കാരനായ ക്ഷേത്ര പൂജാരി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ബംഗളൂരു: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 62 കാരനായ ക്ഷേത്ര പൂജാരി അറസ്​റ്റിൽ. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പയാണ് അറസ്റ്റിലായത്. ദേവനഹള്ളിയിലെ 10 വയസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.വീടിന് സമീപം കളിക്കുകയായിരുന്ന അയൽവീട്ടിലെ പത്തുവയസുകാരിയായ കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.കളിക്കാൻ പോയ മകൾ തിരിച്ചുവരാതായതോടെ മാതാപിതാക്കൾ സമീപത്തെ ക്ഷേത്രത്തിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തെരുവു കച്ചവടക്കാരാണ് പൂജാരി മകളെ കൂട്ടികൊണ്ടുപോയെന്ന് അറിയിച്ചത്. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കരഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്ന മകളെയാണ് കണ്ടത്.ഇതിടെ സംഭവസ്ഥലത്ത് നാട്ടുകാർ ഒത്തുകൂടുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ദേവനഹള്ളി പൊലീസ് സ്ഥലത്തെത്തി വെങ്കടരമണപ്പയെ അറസ്​റ്റ് ചെയ്തു. .

Related Topics

Share this story