Times Kerala

ഐ ജി. പി വിജയൻ ഐപിഎസിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; 17 കാരന്‍ അറസ്റ്റിൽ

 
ഐ ജി. പി വിജയൻ ഐപിഎസിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; 17 കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: ഐ ജി. പി വിജയൻ ഐപിഎസിന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ 17 കാരൻ അറസ്റ്റിൽ.സംഭവത്തിൽ രാജസ്ഥാന്‍ സ്വദേശിയായ പതിനേഴുകാരനെ സൈബര്‍ പോലീസായാണ് പിടികൂടിയത്. ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടുകാര്‍ വാങ്ങി നല്‍കിയ ഫോണ്‍ ഉപയോഗിച്ചായിരുന്നു പ്രതി തട്ടിപ്പു നടത്തിയത്. ഐ.ജി.യുടെ വ്യാജ പ്രൊഫൈൽ നിർമിച്ച്, അതിലൂടെ പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഐ.ജി. തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്.പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ ശേഖരിച്ച്‌ അക്കൗണ്ടുണ്ടാക്കിയ ശേഷം വ്യക്തികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും തുടര്‍ന്ന് തന്ത്രപരമായി ആളുകളെ കുരുക്കിലാക്കി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാൾ ചെയ്ത് വന്നതെന്ന് പോലീസ് പറഞ്ഞു.

Related Topics

Share this story