Times Kerala

ഡോ. വര്‍ഗീസ് കുര്യന്‍ ജന്മദിനം, ശതാബ്ദി ദീപം തെളിയിച്ച് മില്‍മ സംഘങ്ങള്‍

 
ഡോ. വര്‍ഗീസ് കുര്യന്‍ ജന്മദിനം, ശതാബ്ദി ദീപം തെളിയിച്ച് മില്‍മ സംഘങ്ങള്‍

കോഴിക്കോട്: രാജ്യത്തെ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ 99-ാം ജന്മദിനത്തിൽ സംസ്ഥാനത്തെ മില്‍മ സഹകരണ സംഘങ്ങള്‍ ദീപം തെളിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡോ. കുര്യന്‍റെ ജډശതാബ്ദി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിലായിരുന്നു ദീപം തെളിയിക്കല്‍. അദ്ദേഹത്തിന്‍റെ ജന്മനാടായ കോഴിക്കോട്ടെ കുന്ദമംഗലത്തുള്ള മില്‍മ ആസ്ഥാനത്ത് മലബാര്‍ മേഖല ചെയര്‍മാന്‍ കെ എസ് മണി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശതാബ്ദി ദീപം തെളിയിക്കല്‍.ഡോ. വര്‍ഗീസ് കുര്യന്‍ ജന്മദിനം, ശതാബ്ദി ദീപം തെളിയിച്ച് മില്‍മ സംഘങ്ങള്‍കേരളത്തിലെ 3500 ഓളം വരുന്ന സഹകരണ സംഘത്തില്‍ ക്ഷീരകര്‍ഷകരും സഹകരണ പ്രവര്‍ത്തകരും ഡോ. കുര്യന്‍റെ ഛായാചിത്രത്തിനു മുന്നില്‍ ശതാബ്ദി ദീപം തെളിയിച്ചു. ഡോ. കുര്യന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജډശതാബ്ദി ആഘോഷങ്ങള്‍ രാവിലെ കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.

Related Topics

Share this story