Times Kerala

പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും ജീവിക്കാമെന്ന് ഡൽഹി ഹൈക്കോടതി

 
പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും ജീവിക്കാമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ ഏതൊരു പെൺകുട്ടിക്കും താൻ ആഗ്രഹിക്കുന്ന എവിടെയും ആർക്കൊപ്പവും ജീവിക്കാമെന്ന് ഡൽഹി ഹൈക്കോടതി .ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ സമർപ്പിച്ച ഹെർബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത് .താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് യുവതി കോടതിയെ അറിയിച്ചു .സ്വന്തം ഇഷ്ടപ്രകാരം ആണ് മറ്റൊരാളുടെ കൂടെ പോയി വിവാഹം കഴിച്ചതെന്നും പെൺകുട്ടി കോടതിയിൽ വ്യക്തമാക്കി.വാദം കേട്ട കോടതി യുവതിയെ പോലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാൻ നിർദേശം നൽകി .പെൺകുട്ടിയുടെ വീട്ടുകാർ നിയമം കയ്യിലെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു .ദമ്പതികൾ താമസിക്കുന്നയിടത്തെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ നമ്പർ ദമ്പതികൾക്ക് നൽകാണമെന്നും ആവശ്യമെങ്കിൽ ദമ്പതികൾക്ക് പോലീസ് ഉദ്യോഗസ്ഥനെ ഏതുസമയത്തും വിളിക്കാമെന്നും കോടതി അറിയിച്ചു .സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്‌ലു എന്ന യുവാവ് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന സുലേഖയുടെ കുടുംബത്തിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണു കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. കുടുംബത്തിന്റെ പരാതി തള്ളിയ കോടതി സുലേഖയെ ബബ്്‌ലുവിനൊപ്പം താമസിക്കാന്‍ അനുവദിച്ചു. സുലേഖയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

Related Topics

Share this story