ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 11 പൈസ കൂടി 81.70 രൂപയായി. ഡീസലിന് 21 പൈസ ഉയര്‍ന്ന് 71.62 രൂപയായി. ബുധനാഴ്ച രാജ്യത്ത് ഇന്ധന വില ഉയര്‍ന്നിരുന്നില്ല. തുടര്‍ച്ചയായ അഞ്ച് ദിവസം വില ഉയര്‍ത്തിയ ശേഷമാണ് ബുധനാഴ്ചയിലെ വര്‍ധന ഒഴിവാക്കിയത്.
അഞ്ച് ദിവസത്തിനിടെ പെട്രോളിന് 53 പൈസയും, ഡീസലിന് 95 പൈസയും കൂടിയിട്ടുണ്ട്. ഇന്നത്തേതു കൂടി കൂട്ടി പെട്രോളിന് 64 പൈസയുടെയും ഡീസലിന് 1.16 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments are closed.