ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ മൂന്നിന് നടക്കുന്ന ചർച്ചയിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കർഷക പ്രക്ഷോഭം ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്. രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും വരുമാനം ഇരട്ടിയാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.