Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ചിലെ ഖസ്ബ, കിർനി മേഖലകളിലാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ഇതേ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

സമാനമായ രീതിയിൽ നാല് ദിവസം മുമ്പ് പൂഞ്ച് ജില്ലയിലെ തന്നെ ദേഗ്വാർ, മാൾട്ടി, ഡള്ളൻ പ്രദേശങ്ങളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

You might also like

Comments are closed.