Times Kerala

മേക്കപ്പ് ഇല്ലാതെ എന്നെ കാണാൻ ഭയങ്കര സുന്ദരിയാണ്. പക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല അല്ലേ?..;റിമി ടോമി

 
മേക്കപ്പ് ഇല്ലാതെ എന്നെ കാണാൻ ഭയങ്കര സുന്ദരിയാണ്. പക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല അല്ലേ?..;റിമി ടോമി

ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ തിളങ്ങുന്നതാരമാണ് റിമി ടോമി. ഇപ്പോഴിതാ വനിതയുടെ ദിസ് ഓർ ദാറ്റ് എന്ന ചോദ്യോത്തര പംക്തിയിലൂടെ ആരാധകർ കേൾക്കാൻ കാത്തിരുന്ന ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് റിമി ടോമി. എല്ലാവര്ക്കും അറിയേണ്ടത് ഒന്ന് മാത്രമാണ് റിമിയുടെ സൗധര്യ രഹസ്യം എന്തെന്ന്.

മേക്കപ്പ് ഇല്ലാതെ എന്നെ കാണാൻ ഭയങ്കര സുന്ദരിയാണ്. പക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല അല്ലേ? എന്നെങ്കിലും ഒരു ദിവസം അതിനുള്ള അവസരം ഞാൻ ഒരുക്കി തരുന്നതായിരിക്കും. ഒരു മാറ്റവുമില്ലെന്ന് നിങ്ങൾ തന്നെ വിചാരിക്കും അല്ലേ?. മേക്കപ്പില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയൊന്നും എനിക്കില്ല. ഇൻസ്റ്റാഗ്രാമിലൊക്കെ അങ്ങനെയുള്ള ഫോട്ടോസ് ഇടാറുണ്ട്. എന്നെ കാണാൻ നല്ലത് മേക്കപ്പ് ഇല്ലാതെ കാണുന്നതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ മേക്കപ്പ് ഇട്ട് കഴിഞ്ഞാൽ അതിന്റേതായ വ്യത്യാസം വേറെ ഉണ്ടാവും. അങ്ങനെ എങ്കിൽ മേക്കപ്പ് ഇടുന്നതല്ലേ നല്ലത്. മേക്കപ്പ് ഇടാത്തത് കൊള്ളില്ലല്ലോ എന്നിങ്ങനെ രസകരമായ മറുപടികളാണ് റിമി നൽകിയത്.

Related Topics

Share this story