Times Kerala

ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്..;സംവിധായക ഇന്ദു വി.എസ്

 
ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്..;സംവിധായക ഇന്ദു വി.എസ്

വെത്യസ്തമായ അഭിനയശൈലിയിലൂടെ വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നിത്യ മേനോൻ. ഇപ്പോളിതാ നവാഗതയായ ഇന്ദു വി.എസിന്റെ നിത്യയെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്.

ലൊക്കേഷനിൽ നിന്ന് നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ഇന്ദുവിന്റെ പോസ്റ്റ്. ‘ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്‘ എന്നാണ് ഇന്ദു കുറിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നിത്യയും ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി മലയാളത്തിൽ നായകനായി എത്തുന്ന ’19 1 a’ യിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Related Topics

Share this story