Times Kerala

വിവാഹനിശ്ചയം വരെ എത്തിയ ബന്ധം തകർച്ചയിലായതോടെ മാനസികമായി തകർന്നു,ഒപ്പം നിന്നത് വിജയ് ആയിരുന്നു..;രശ്മിക മന്ദാന

 
വിവാഹനിശ്ചയം വരെ എത്തിയ ബന്ധം തകർച്ചയിലായതോടെ മാനസികമായി തകർന്നു,ഒപ്പം നിന്നത് വിജയ് ആയിരുന്നു..;രശ്മിക മന്ദാന

ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട താരജോഡികളായി മാറിയവരാണ് വിജയ്‌ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും മറ്റു എല്ലാ ചിത്രങ്ങളും ഹിറ്റായി മാറുകയും ചെയ്തു. ഇതോടെ താരങ്ങള്‍ അടുപ്പത്തിലാണെന്ന സ്ഥിരം ഗോസിപ്പുകളും ഉയർന്നു

ഇപ്പോളിതാ പ്രണയബന്ധം തകർന്നതോടെ മാനസികമായി തകർന്നു പോയ തന്നെ തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വിജയ് യാണെന്ന് തുറന്ന് പറയുകയാണ് രശ്മിക.

എന്നാൽ ഒരു പൊതുപരിപാടിയ്ക്കിടെ വിവാഹനിശ്ചയം മുടങ്ങിയതിന് കാരണം വിജയ് ആണോ എന്നൊരു റിപ്പോര്‍ട്ടര്‍ രശ്മികയോട് ചോദിച്ചിരുന്നു. ‘എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് മനസിലായില്ല. എങ്കില്‍ പോലും അത് നിങ്ങള്‍ ആരുടെയും ബിസിനസല്ല. ഞാന്‍ ഉത്തരം നല്‍കുന്നത് പോലെ. ഈ ചോദ്യമെന്താണെന്ന് എനിക്ക് അറിയില്ല. ഇതെങ്ങനെയാണ് മറ്റൊരാളുടെ ബിസിനസ് ആകുന്നതെന്നും നടി തിരിച്ച് ചോദിക്കുന്നതും വാർത്തയായിരുന്നു

Related Topics

Share this story