Times Kerala

ബാത്ത് റൂം കമന്റ്‌സ്‌ ഒഴിവാക്കണം, ഇവൾ എന്റെ കൊച്ചനുജത്തിയാണ്, ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ..;സദാചാരവാദികള്‍ക്ക് മറുപടിയുമായി ഋഷി എസ് കുമാര്‍..!

 
ബാത്ത് റൂം കമന്റ്‌സ്‌ ഒഴിവാക്കണം, ഇവൾ എന്റെ കൊച്ചനുജത്തിയാണ്, ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ..;സദാചാരവാദികള്‍ക്ക് മറുപടിയുമായി ഋഷി എസ് കുമാര്‍..!

ഉപ്പും മുകളും പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഋഷി എസ് കുമാറും ശിവാനിയും. ശിവാനിക്ക് ഒപ്പമുള്ള റിഷിയുടെ യൂട്യൂബ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഇപ്പോളിതാ വീഡിയോയ്ക്ക് നേരെ എത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നൽകുകയാണ് ഋഷി.

”ഈ ഡ്രസ്സ് ചേഞ്ചും ബാത്ത് റൂം കമന്റ്‌സും ഒഴിവാക്കണം. അത് എന്റെ കൊച്ചനുജത്തിയാണ്. ആര്‍ക്കാണെങ്കിലും ആ ലോജിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ദയവായി ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. വീഡിയോ ആസ്വദിക്കൂ” എന്നാണ് റിഷിയുടെ പ്രതികരണം.

ഹാന്‍ഡ്കഫ് ചലഞ്ച് എന്ന വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിലാണ് റിഷി തന്റെ പ്രതികരണം അറിയിച്ചത്. റിഷിക്കും ശിവാനിക്കും പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Related Topics

Share this story