Times Kerala

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ നടി മഡോണ സെബാസ്റ്റിയന്റെ പേജിൽ ആദരാഞ്ജലികൾ പ്രവാഹം.!

 
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ നടി മഡോണ സെബാസ്റ്റിയന്റെ പേജിൽ ആദരാഞ്ജലികൾ പ്രവാഹം.!

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ.

ഇന്നലെ മറഡോണ മരിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മഡോണയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും ആര്‍ഐപി മെസേജുകളും നിറഞ്ഞത്. ചിലര്‍ മഡോണയുടെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികള്‍ അറിയിച്ചത്. തുടര്‍ന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്.സോഷ്യല്‍ മീഡിയയുടെ ഈ തമാശ അതിരുകടന്നുപോയെന്ന അര്‍ത്ഥത്തില്‍ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

Related Topics

Share this story