Times Kerala

ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും..;അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍

 
ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും..;അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍

അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍. അര്‍ജുനും ഭാര്യ നിഖിതയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ രാജകുമാരി എത്തി. ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും” എന്ന കുറിപ്പോടെയാണ് കുഞ്ഞിനെ കൈയിലെടുത്തിരിക്കുന്ന ചിത്രം അര്‍ജുന്‍ പങ്കുവെച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, ഷറഫുദ്ദീന്‍, സനുഷ, സംയുക്ത മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അര്‍ജുനും നിഖിതയ്ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Arjun Ashokan (@arjun_ashokan)

Related Topics

Share this story