Times Kerala

ഓഡി 8.50 ലക്ഷം ഡീസൽ കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു

 

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഓഡി എ​ജി 850,000 ഡീ​സ​ൽ കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. യു​എ​സ്, കാ​ന​ഡ ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ആ​റ്, എ​ട്ട് സി​ലി​ണ്ട​ര്‍ ഡീ​സ​ല്‍ എ​ന്‍​ജി​നുള്ള കാ​റു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്. കാ​റു​ക​ളി​ലെ മ​ലി​നീ​ക​ര​ണ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് ന​ട​പ​ടി. മ​ലിനീ​ക​ര​ണം സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ​തിന് ശേഷം ഇ​യു5, ഇ​യു6 ഡീ​സ​ൽ എ​ൻ​ജി​നു​ള്ള കാ​റു​ക​ളി​ൽ റെ​ട്രോ​ഫി​റ്റ് ചെ​യ്യാ​മെ​ന്ന് ഓഡി വാ​ഗ്ദാ​നം കൊ​ടു​ത്തി​രു​ന്നു. ഇ​തേ എ​ൻ​ജി​നു​ള്ള പോ​ർ​ഷെ, ഫോ​ക്സ്‌​വാ​ഗ​ൺ വാ​ഹ​ന​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് ഓഡി അ​റി​യി​ച്ചു.

Related Topics

Share this story