Times Kerala

ആഞ്ഞടിച്ചു നിവാര്‍; ചുഴലിക്കാറ്റ് കൊടുങ്കാറ്റായേക്കും; ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴ; പ്രളയഭീതി

 
ആഞ്ഞടിച്ചു നിവാര്‍; ചുഴലിക്കാറ്റ് കൊടുങ്കാറ്റായേക്കും; ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴ; പ്രളയഭീതി

ചെന്നൈ: ‘നിവാര്‍’ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. ബുധനാഴ്ച രാത്രി 11.30യോടെ കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലൂരില്‍ വ്യാപക നഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് ഒരാളും വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാളും മരണപ്പെട്ടു. അതേസമയം, ചെന്നൈയിലും പുതുച്ചേരിയിലും പ്രളയഭീതിയിലാണ്. കനത്ത മഴയാണ് ഇവിടിങ്ങളിൽ ലഭിക്കുന്നത്.ഇതിനിടെ ചെന്നൈയില്‍ വൈദ്യുതി വിതരണം പൂർണമായും ഭാഗീകമായി അവസ്ഥയിലാണ്.അതേസമയം, അഞ്ചുമണിക്കൂറില്‍ നിവാറിന്റെ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരും. തീരപ്രദേശങ്ങളില്‍ നിന്നും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Related Topics

Share this story