Times Kerala

ദൂരയാത്രകൾ കൂടുതൽ സുഗമമാക്കാൻ കെഎസ്ആർടിസിയുടെ ‘സ്വിഫ്റ്റ്’ എത്തുന്നു

 
ദൂരയാത്രകൾ കൂടുതൽ സുഗമമാക്കാൻ കെഎസ്ആർടിസിയുടെ ‘സ്വിഫ്റ്റ്’ എത്തുന്നു

തിരുവനന്തപുരം : സിഎൻജി, ഇലക്ട്രിക്, വോൾവോ, സ്കാനിയ തുടങ്ങിയ ബസുകളുടെ സർവീസുകൾക്കായി കെഎസ്ആർടിസിയുടെ കീഴിൽ പുതിയ ഉപ കോർപ്പറേഷൻ ‘സ്വിഫ്റ്റ്’ ജനുവരി അവസാനം പ്രവർത്തനം തുടങ്ങും. തിരുവനന്തപുരത്ത് ആനയറയിലോ(ആക്കുളം), ഈഞ്ചക്കലിലോ ആകും ആസ്ഥാനം. ആദ്യഘട്ടത്തിൽ സിഎൻജി, ഇലക്ട്രിക് ബസുകൾക്ക് മാത്രമായി ഉപ കോർപ്പറേഷൻ രൂപീകരിക്കാനാണ് ആലോചിച്ചിരുന്നത്.എന്നാൽ – അന്തർസംസ്ഥാന ദീർഘദൂര സർവീഡകൾ കൂടി പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു.

കിഫ്ബി നൽകുന്ന 286 കോടി രൂപയുടെ വായ്പ തിരിച്ചടവ് സുഗമമാക്കുന്നതിന് ആണ് മികച്ച ലാഭത്തിൽ ഓടുന്ന സർവീസുകൾ കൂടി ഇതിന്റെ ഭാഗമാകുന്നത്. ആദ്യഘട്ടമായി വാങ്ങുന്നത് ഡീസൽ ബസ്സുകളാണ്. സർക്കാർ അനുവദിച്ച 50 കോടി രൂപയ്ക്ക് 100 ബസ്സുകളാണ് വാങ്ങുന്നത്. ഇതിൽ എട്ട് സ്ലീപ്പർ എസി, 20 എസി സീറ്റർ, 72 കൺവെൻഷണൽ എയർ സ ൻഷൻ ബസ്സുകൾ ഉൾപ്പെടുന്നു. കൂടാതെ 310 സിഎൻജി ബസ്സുകൾ, 50 ഇലക്ട്രിക് ബസുകൾ എന്നിവയും വാങ്ങുന്നുണ്ട്. ഇവ കൂടാതെയാണ് 10 സ്കാനിയ ബസ്സുകളും, 190 വോൾവോ ബസ്സുകളും പുതിയ കോർപ്പറേഷനിലേക്ക്

മാറുന്നത്. ഇതോടെ KURTCയിലെ (വോൾവോ ബസുകളുടെ പ്രാതിനിധ്യം കുറയും. തിരുവനന്തപുരം ആസ്ഥാനമായ കെ എസ് ആർ ടി സി, സ്വിഫ്റ്റ് എന്നീ കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് കേരളത്തിന്റെ സ്വന്തം പൊതു ഗതാഗത സംവിധാനം വളരും.

Related Topics

Share this story