Times Kerala

വിവാഹം കഴിഞ്ഞു, വരന്റെ വീട്ടിലേക്ക് പോകും വഴി താലി ഊരി ഭർത്താവിന് നൽകി, യുവതി കാമുകനൊപ്പം പോയി; സംഭവം തൃശൂരിൽ

 

തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങിയ യുവതിയെ കാമുകനും സംഘവും ചേർന്ന് നാടകീയമായി തട്ടിക്കൊണ്ടു പോയി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലാണ് സംഭവം.
വിവാഹം കഴിഞ്ഞ ശേഷം വരനൊപ്പം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാർ തടയുകയായിരുന്നു. വധു താലി ഭർത്താവിന് ഊരി നൽകിയ ശേഷം കാമുകനൊപ്പം പോക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ യുവതിയെ കാമുക​ന്‍റെ വീട്ടുകാരുടെ കൂടെ പറഞ്ഞയക്കുകയായിരുന്നു. വരന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും നൽകി.

Related Topics

Share this story