Times Kerala

സ്വർണക്കള്ളക്കടത്ത്;ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

 
സ്വർണക്കള്ളക്കടത്ത്;ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

കൊച്ചി: വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ  കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ആരംഭിച്ചു .

ഇന്നലെയാണ് കൊച്ചിയിലെ കസ്റ്റംസ്  ഓഫീസിലെത്തിച്ചത്. സ്വപ്ന സുരേഷിനേയും സരിതിനെയും കൊച്ചി ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ്  മൂവരെയും ചോദ്യം ചെയ്യുന്നത് .സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  വിവരങ്ങൾ ഈ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുമെന്ന് കസ്റംസ്  വ്യക്‌തമാക്കി .

Related Topics

Share this story