Times Kerala

ആഞ്ഞടിച്ചു ‘നിവാർ’ ; ചെന്നൈയിൽ കനത്ത മഴ ; വീട് തകർന്നു; രണ്ട് മരണം

 
ആഞ്ഞടിച്ചു ‘നിവാർ’ ; ചെന്നൈയിൽ കനത്ത മഴ ; വീട് തകർന്നു; രണ്ട് മരണം

ചെന്നൈ: മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ ‘നിവാർ’ ചുഴലിക്കാറ്റ് തീരം തൊട്ടു. വടക്കൻ തമിഴ്നാട്ടിൽ ഇപ്പോഴും മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. ചെന്നൈയിൽ ശക്തമായ മഴ പെയ്യുകയാണ്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. നഗരത്തിൽ വൈദ്യുതി ബന്ധം താറുമാറായി. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. സംസ്ഥാനത്തു ഇന്നു അവധി പ്രഖ്യാപിച്ചു.വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു.

Related Topics

Share this story