Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബൈക്ക് മോഷ്ടാവ് പിടിയിൽ

നെയ്യാറ്റിന്‍കര : കേരളത്തിലും തമിഴ്‌നാട്ടിലും പതിവായി ബൈക്ക് മോഷണം നടത്താറുള്ള അന്തര്‍ സംസ്ഥാന ബൈക്ക് മോഷ്ടാവിനെ പിടികൂടി . ചെങ്കല്‍ കീഴമ്മാകം പ്ലാമൂട്ടുക്കട ലക്ഷം വീട് കോളനിയില്‍ നിന്നും ബാലരാമപുരം തലയല്‍ വടക്കേവിള പഞ്ചായത്തിന് സമീപം തൈക്കൂട്ടത്ത് വീട്ടില്‍ വാടകയ്ക്ക് താസിക്കുന്ന യാസിനാണ്(20) അറസ്റ്റിലായത് .

മോഷ്ടിക്കുന്ന ബൈക്കുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ച്‌ വില്‍ക്കുകയാണ് ഇയാളുടെ രീതി .ബാലരാമപുരം ഹൗസിംഗ് ബോര്‍ഡിന് സമീപത്ത് നിന്നും വാഹന മോഷണം നടത്തുന്നതിനിടെയാണ് പൊലീസിന്റെ പിടിയില്‍ പെടുന്നത് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

You might also like

Comments are closed.