Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

യുഎഇയിലെ പള്ളികളില്‍ ഡിസംബര്‍ നാല് മുതല്‍ ജുംഅ നമസ്‍കാരം ആരംഭിക്കും  

അബുദാബി : യുഎഇയിലെ പള്ളികളില്‍ ഡിസംബര്‍ നാല് മുതല്‍ ജുംഅ നമസ്‍കാരം ആരംഭിക്കും . നേരത്തെ ജൂലൈ ഒന്ന് മുതല്‍ തന്നെ പള്ളികളില്‍ നമസ്ക്കാരം ആരംഭിച്ചിരുന്നു എങ്കിലും വെള്ളിയാഴ്‍ചകളിലെ ജുംഅ നമസ്‍കാരത്തിന് വിലക്ക് തുടരുകയായിരുന്നു . കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചു തന്നെയായിരുന്നു പള്ളികളിൽ നേരത്തെയും നമസ്ക്കാരം അനുവദിച്ചിരുന്നത്.

മഗ്‍രിബ് നമസ്‍കാരത്തിന് അഞ്ച് മിനിറ്റ് മുമ്ബ് മാത്രമേ പള്ളികള്‍ തുറക്കുകയുള്ളൂ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കും. മറ്റ് നമസ്‍കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്ബ് പള്ളികള്‍ തുറക്കുകയും നമസ്‍കാരം കഴിഞ്ഞ് 10 മിനിറ്റുകള്‍ക്ക് ശേഷം അടയ്ക്കുകയും ചെയ്യും .

You might also like

Comments are closed.