Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബ്ര​സീ​ലി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം;‌ 41 പേർ മരിച്ചു

സാ​വോ പോ​ളോ : ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടിച്ചുണ്ടായ അപകടത്തിൽ 41 പേ​ര്‍ മ​രി​ച്ചു . ബു​ധ​നാ​ഴ്ച സാ​വോ പോ​ളോ​യി​ലെ ടാ​ഗു​വാ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് .

ഒ​രു ടെ​ക്സ്റ്റൈ​ല്‍ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത് . 53 ജീ​വ​ന​ക്കാ​ര്‍ ബ​സിലുണ്ടാ​യി​രു​ന്നു .

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച്‌ 37 പേ​ര്‍ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു . നാ​ല് പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത് . മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂചന . സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.

You might also like

Comments are closed.