ബ്രസൽസ്: യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ആദ്യഘട്ട കൊറോണ വാക്സിൻ ഡിസംബർ അവസാനത്തോടെ വിതരണം ചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ. രാജ്യങ്ങൾ വാക്സിൻ വിതരണത്തിനായുള്ള സൗകര്യങ്ങൾ അടിയന്തരമായി തയ്യാറാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലയനാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ തയ്യാറാക്കുന്നതിനൊപ്പം ആരോഗ്യ പ്രവർത്തകരേയും സജ്ജമാക്കണമെന്നാണ് നിർദ്ദേശം. ആറു വാക്സിൻ വിതരണക്കാരുമായാണ് യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗം കാരാറുണ്ടാക്കിയിട്ടുള്ളത്. ഏഴാമത്തെ കരാറിനായുള്ള തയ്യാറെടുപ്പിലാണ് കമ്മീഷൻ. കൊറോണ വാക്സിന്റെ 80 കോടി ഡോസ് വാങ്ങാനുള്ള കരാറിലാണ് യൂറോപ്യൻ യൂണിയൻ ഏർപ്പെട്ടിരിക്കുന്നത്.
Comments are closed.