Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഡൽഹിയിലേക്ക് മാർച്ച്, കർഷകരെ തടഞ്ഞു ഹരിയാന സർക്കാർ; പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കുനേ​രെ ജ​ല​പീ​ര​ങ്കി

അം​ബാ​ല: ഡ​ൽ​ഹി​യി​ലേ​ക്കു മാ​ർ​ച്ച് ചെയ്ത ക​ർ​ഷ​ക​രെ ബ​ലം പ്ര​യോ​ഗി​ച്ചു ത​ട​ഞ്ഞു ഹ​രി​യാ​ന സ​ർ​ക്കാ​ർ. അം​ബാ​ല​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ കെ​ട്ടി ക​ർ​ഷ​ക​രെ ത​ട​ഞ്ഞ പോ​ലീ​സ് പ്ര​ക്ഷോ​ഭ​ക​ർ​ക്കു നേ​രെ ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. കു​രു​ക്ഷേ​ത്ര​യി​ലാ​ണ് പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞ​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കൊ​ടും​ത​ണു​പ്പു​കാ​ല​ത്താ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന​ത്. പോ​ലീ​സ് അ​തി​ക്ര​മ​മു​ണ്ടാ​യെ​ങ്കി​ലും പ്ര​തി​ഷേ​ധം തു​ട​രു​ന്ന ക​ർ​ഷ​ക​ർ കു​രു​ക്ഷേ​ത്ര​യി​ൽ​നി​ന്നു ക​ർ​ണാ​ലി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ സോ​നി​പ്പ​ത്തി​ലേ​ക്കും മാ​ർ​ച്ച് ചെ​യ്യു​ന്നു​ണ്ട്.

നാളെ രാവിലെ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേക്ക് യാ​ത്ര തു​ട​രും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി- ഹ​രി​യാ​ന അ​തി​ർ​ത്തി​യാ​യ ഗു​രു​ഗ്രാ​മി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഹ​രി​യാ​ന​യി​ൽ​ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു പ്ര​തി​ഷേ​ധ​ക്കാ​ർ ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

You might also like

Comments are closed.