Times Kerala

ബോളിവുഡ് ചിത്രം ‘അന്ധാദുന്‍’ മലയാളത്തിലേക്ക്..;നായകന്‍ പൃഥ്വിരാജ് ഒപ്പം മംമ്തയും.!

 
ബോളിവുഡ് ചിത്രം ‘അന്ധാദുന്‍’ മലയാളത്തിലേക്ക്..;നായകന്‍ പൃഥ്വിരാജ് ഒപ്പം മംമ്തയും.!

ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ബോളിവുഡ് ചിത്രം ‘അന്ധാദുന്‍’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രം പ്രശ്‌സത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ ആണ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി നടന്‍ പൃഥ്വിരാജ് വേഷമിടും.

തബു അവതരിപ്പിച്ച സിമി സിന്‍ഹ എന്ന കഥാപാത്രമായി മംമ്ത മോഹന്‍ദാസും, രാധിക ആപ്‌തെയുടെ നബാ നടേഷ് എന്ന കഥാപാത്രമായി അഹാന കൃഷ്ണയും വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Topics

Share this story