Times Kerala

‘നിവർ’ ചുഴലിക്കാറ്റ്; കനത്ത മഴയെത്തുടർന്ന് ചെമ്പരമ്പക്കം തടാകത്തിലെ വെള്ളം തുറന്നുവിട്ടു

 
‘നിവർ’ ചുഴലിക്കാറ്റ്; കനത്ത മഴയെത്തുടർന്ന് ചെമ്പരമ്പക്കം തടാകത്തിലെ വെള്ളം തുറന്നുവിട്ടു

ചെന്നൈ: ‘നിവർ’ ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാട്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈക്ക് സമീപത്തെ ചെമ്പരമ്പക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനത്തിലെത്തിയ സാഹചര്യത്തിൽ ഏഴ് ഗേറ്റുകളിലൂടെ വെള്ളം തുറന്നുവിട്ടു. ഇന്ന് ഉച്ചയോടെ 1000 ഘനയടി വെള്ളം ഒഴുക്കിവിടുമെന്നും സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 2015ന് ശേഷം ആദ്യമായാണ് തടാകത്തിൽ നിന്ന് വെള്ളം ഒഴുക്കുന്നത്.

Related Topics

Share this story