Times Kerala

വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകർത്തു,ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആ​ഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു, അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നു..;നിവേദ്

 
വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകർത്തു,ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആ​ഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു, അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നു..;നിവേദ്

സോഷ്യൽ മീഡിയയിൽ വൻ പിന്തുണ ലഭിച്ച ഗേ ദമ്പതികൾ ആയിരുന്നു റഹീമും നിവേദും.ഇപ്പോളിതാ ​ഇവർ വേർപിരിഞ്ഞുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.റഹീമിനെ നഷ്ട്ടപ്പെട്ടത് മരണത്തിന് തുല്യമായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്.

എന്റെ പേരിൽ നിന്നും ജീവിതത്തിൽ നിന്നും റഹീം ഉണ്ടാകില്ല എന്നത് എനിക്കേറെ വിഷമം തന്നു.നീണ്ട 6 വർഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകർത്തു.

ആ തകർച്ചയെ തുടർന്ന് ലൈം​ഗിക ജീവിതവും , കുടുംബ ജീവിതവും തകർന്നു, എന്നാൽ‌ തങ്ങളെ കണ്ട് ഒരുമിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നമാകരുത് .ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആ​ഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു , എന്റെ സ്വപ്നങ്ങളെ തകർത്തു.

അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നു. റഹീം പോയപ്പോൾ താങ്ങായി അവന്റെ കുടുംബം ഒപ്പം നിന്നു. അങ്ങനെ പതിയെ ഈ സങ്കടക്കടലിൽ നിന്നും കരകയറി. ഇപ്പോൾ ഒരാളുമായി റിലേഷനിലാണ്, സമയം ഒത്തു വന്നാൽ അത് അന്നേരം പറയാമെന്നും നിവേദ് പറഞ്ഞു .

Related Topics

Share this story