കുട്ടനാട്: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകാന്‍ പോസ്റ്റര്‍ അടിച്ചു, പത്രിക നല്കി, പ്രചാരണവും തുടങ്ങിയ ശേഷം സ്ഥാനാര്‍ത്ഥിയെ മാറ്റി.ഇതോടെ അച്ചടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ച് സ്ഥാനാര്‍ഥി പ്രതിഷേധിച്ചു കോൺഗ്രസ് വനിതാ നേതാവ്. കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ സുമയാണ് തനിക്ക് സീറ്റിലെന്നറിഞ്ഞതോടെ പോസ്റ്ററുകൾ കത്തിച്ചത്. ഇത് ചിലര്‍ക്കുള്ള നിവേദ്യമായിരിക്കട്ടെയെന്നും സുമ പറഞ്ഞു. ദലിത് വനിതയായതിന്റെ പേരിലാണ് ജില്ല കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതെന്നാണ് സുമയുടെ ആരോപണം. കോണ്‍ഗ്രസ് നേതാവും കെ.പി.എം.എസ് ശാഖ സെക്രട്ടറിയുമാണ് സുമ.
You might also like
Comments are closed.