ഗാന്ധിനഗർ: അഞ്ചു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച 19കാരനെ ഇരയായ കുട്ടിയുടെ പിതാവ് തല്ലിക്കൊന്നു. ഗുജറാത്തിലെ ബോർഭട്ട ജില്ലയിലാണ് സഭവം. ജില്ലയിലെ നവ എന്ന സ്ഥലത്തുവെച്ച് പീഡനത്തിനിരയായ അഞ്ചു വയസുകാരിയുടെ പിതാവ് 19കാരനെ വടി കൊണ്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അടിയേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.പീഡനത്തിന് ഇരയായ ദിവസം സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെൺകുട്ടി ടോയ്ലറ്റിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട 19 കാരന്റെ അമ്മ തന്റെ മകനെ അതേ സ്ഥലത്ത് കണ്ടതിനെ തുടർന്ന് ഇരുവരെയും പെൺകുട്ടിയുടെ പിതാവിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് യുവാവിനെ വാദി കൊണ്ട് മർദിക്കുകയായിരുന്നു.യുവാവിന്റെ മരണത്തിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
You might also like
Comments are closed.