Times Kerala

സ്വന്തം അമ്മയെ മർദിച്ച കേസിലെ പ്രതിയെ അജ്ഞാത സംഘം ആക്രമിച്ചു, കയ്യും കാലും തല്ലി ഓടിച്ചു

 
സ്വന്തം അമ്മയെ മർദിച്ച കേസിലെ പ്രതിയെ അജ്ഞാത സംഘം ആക്രമിച്ചു, കയ്യും കാലും തല്ലി ഓടിച്ചു

കൊല്ലം: അഞ്ചലിൽ അടിപിടി കേസിലെ പ്രതിയായ യുവാവിന്റെ കയ്യും കാലും അജ്ഞാത സംഘംതല്ലി ഓടിച്ചു. അഞ്ചൽ മൈലോട്ട്കോണം സ്വദേശി നിസാറിനാണ് പരുക്കേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അര്‍ധരാത്രിയോടെ കാറിലെത്തിയ നാലംഗ സംഘം മര്‍ദിച്ചെന്നാണ് യുവാവിന്റെ മൊഴി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നിസാറിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. അമ്മയെ മർദിച്ചതുൾപ്പടെ ഒട്ടേറെ കേസില്‍ പ്രതിയാണ് നിസാറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആക്രണണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് നിഗമനം. പ്രദേശത്തെ സിസി ടി വി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Topics

Share this story