ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഇന്ന് സിബിഐക്ക് മുന്നില്‍ ഹാജരാകും. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബർ 23 ന് സിബിഐ ശിവകുമാറിനെ വിളിച്ചുവരുത്തിയെങ്കിലും മറ്റൊരു തിയ്യതി ആവശ്യപ്പെട്ടുകയായിരുന്നു.
ഒക്ടോബർ അഞ്ചിന് കർണാടക, ഡല്‍ഹി, മുംബൈ എന്നിവയുൾപ്പെടെ 14 സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് സിബിഐ ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 74.9 കോടി രൂപയുടെ അനധികൃത സ്വത്താണ് അന്വേഷണ സംഘം കണ്ടെത്തിയത്.
Comments are closed.