Times Kerala

ശ്രീനാഥ് ഭാസിയ്ക്ക് ഒരു നായികയെ വേണം..!

 
ശ്രീനാഥ് ഭാസിയ്ക്ക് ഒരു നായികയെ വേണം..!

ശ്രീനാഥ് ഭാസി ചിത്രം ‘മുത്തം നൂറ്‌വിധ’ത്തിലേക്ക് നായികയെ ആവശ്യമുണ്ട്. പുതുമുഖത്തിനായുള്ള അന്വേഷണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രണയ കഥയാണ് മുത്തം നൂറ്‌വിധം പറയുന്നത്. ഗിരീഷ് മനോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്‌കൈ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്നത്.

നീ കോ ഞ ചാ, ലവ കുശ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഗിരീഷ് മനോ. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തു വിട്ടിരുന്നു. നിരവധി പ്രണയരംഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായ മുത്തം നൂറുവിധത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി എസ് ആണ് നിര്‍വഹിക്കുന്നത്.

ശ്രീനാഥ് ഭാസിയ്ക്ക് ഒരു നായികയെ വേണം..!

Related Topics

Share this story