Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

നി​വാ​ർ അതിതീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​കും; മ​ണി​ക്കൂ​റി​ൽ 145 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു​വീ​ശാൻ സാധ്യത, ചെന്നൈയിൽ ജാഗ്രതാ നിർദ്ദേശം

ചെ​ന്നൈ: നിവാർ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മ​ണി​ക്കൂ​റി​ൽ 145 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു​വീ​ശാ​നാ​ണ് സാ​ധ്യ​ത. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ൽ തൊ​ടും.

ചെന്നൈയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ക​ന​ത്ത​മ​ഴ തുടരുകയാണ്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ പു​ന​ര​ധി​വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

അ​തേ​സ​മ​യം, ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള 12 വി​മാ​ന​ങ്ങ​ൾ കൂ​ടി റ​ദ്ദാ​ക്കി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൺ റൂം ​തൂ​റ​ക്കു​ക​യും ചെ​യ്തു.

You might also like

Comments are closed.