Times Kerala

മാസ്സ് ലുക്കിൽ നടൻ കൃഷ്ണ ശങ്കര്‍..;കുടുക്ക് 2025’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.!

 
മാസ്സ് ലുക്കിൽ നടൻ കൃഷ്ണ ശങ്കര്‍..;കുടുക്ക് 2025’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.!

സംവിധായകന്‍ ബിലഹരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഇതുവരെ കാണാത്ത വ്യത്യസ്ത മേക്കോവറിലാണ് കൃഷ്ണ ശങ്കര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാരന്‍ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ നവംബറില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്

Related Topics

Share this story