തിരുവനന്തപുരം; വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് നവംബർ 25 മുതൽ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നൽകാം. നിലവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാവില്ല. വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് നോൺ-ജോയിനിങ്ങ് ആയവർക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ 25ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. ഈ ഒഴിവിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
You might also like
Comments are closed.