തൃശൂർ; തിരഞ്ഞെടുപ്പും ആഘോഷങ്ങളും അടുത്ത സാഹചര്യത്തില്‍ ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ക്രിസ്തുമസ് പുതുവത്സരാഘോഷവും കണക്കിലെടുത്താണ് നവംബര്‍ 25 മുതല്‍ 2021 ജനുവരി 2 വരെ എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡ്രൈവ് കാലയളവായി അഡീ. എക്സൈസ് കമ്മീഷണര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഈ കാലയളവില്‍ തൃശൂര്‍ അയ്യന്തോള്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാ കണ്ട്രോള് റൂമും താലൂക്ക് തലത്തില്‍ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്ട്രോള് റൂമുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ പ്രദീപ്കുമാര്‍ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജ മദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്ട്രോള് റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര് വഴിയും കണ്ട്രോള് റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. അനധികൃതമായി സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തക്ക പ്രതിഫലം നല്‍കുന്നതാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ അറിയിച്ചു.
ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്കാന് കണ്ട്രോള് റൂമുമായി ബന്ധപ്പെടാവുന്നതാണ്. ജില്ലാ കണ്ട്രോള് റൂം – 0487 2361237, 9496002868, 9447178060.
താലൂക്ക്തല കണ്ട്രോള് റൂം നമ്പറുകള്‍
തൃശൂര്‍ – 0487 2327020, 9400069583
ഇരിങ്ങാലക്കുട – 0480 2832800, 9400069589
വടക്കാഞ്ചേരി – 04884 232407, 9400069585
വാടാനപ്പിള്ളി – 0487 2290005, 9400069587
കൊടുങ്ങല്ലൂര്‍ – 0480 28093390, 9400069591
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഓഫീസ്, തൃശൂര്‍ – 0487 2362002, 9496002868, 9400069582
എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് ചെക്ക്പോസ്റ്റ്, വെറ്റിലപ്പാറ – 0480 2769011, 9400069606
Comments are closed.