Times Kerala

നിയ​ന്ത്രണം ലംഘിച്ചാൽ ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കുമെതിരെ കർശന നടപടി; മുഖ്യമന്ത്രി

 
നിയ​ന്ത്രണം ലംഘിച്ചാൽ ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കുമെതിരെ കർശന നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയ​ന്ത്രണങ്ങൾ ലംഘിച്ചാൽ ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കുമെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശരാജ്യങ്ങളിൽ കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഹോട്ടലുകളിലും പബ്ബുകളിലുമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നതെന്നും ഇക്കാര്യത്തിൽ കേരളവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അകലം കർശനമായി പാലിക്കണം. ഹോട്ടലുകളിലെ എ.സി മുറികളിൽ അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Topics

Share this story