Times Kerala

ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻറുകൾ, നൃത്ത വിദ്യാലയങ്ങൾ തുറക്കാം; കോവിഡ് നിയന്ത്രണങ്ങളിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ചു സർക്കാർ

 
ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻറുകൾ, നൃത്ത വിദ്യാലയങ്ങൾ തുറക്കാം; കോവിഡ് നിയന്ത്രണങ്ങളിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ചു സർക്കാർ

തിരുവനന്തപുരം: കോവിഡ്​ 19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. സാ​ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങൾ എന്നിവക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്​ നൽകിയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്​. സ്​കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ തുറക്കാം. വിദ്യാർഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50% അല്ലെങ്കിൽ പരമാവധി 100 വ്യക്തികളായിരിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.അതേസമയം, കോവിഡ്​ വ്യാപനം കുറയുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ വഴി മൂല്യ നിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി വിദ്യാലയങ്ങൾ തുറക്കണമോ എന്ന കാര്യം വിദഗ്​ധരുമായി കൂടിയാലോചിച്ച്​ തീരുമാനിക്കുമെന്ന്​ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Topics

Share this story